ഒരിക്കൽ എന്റെ നാട്ടിൽ ഒരു ക്ഷേത്രത്തിൽ കളി നിശ്ചയിച്ചു .സാധാരണ കളി നടക്കാത്ത ക്ഷേത്രമാണ് .പ്രഗൽഭന്മാരായ കലാകാരന്മാരെ ഏര്പ്പാട് ചെയ്തു. ബസ് സർവീസ് കുറവായ ആ സ്ഥലത്തേക്ക് അഞ്ച് ആറ് കിലൊമീറ്റർ നടന്നുപലരും കളി കാണാൻ എത്തി .നല്ല ഒരു സദസ്സ് .അണിയറയിൽ എത്തിനോക്കി .ഒരാള് ചുവന്ന താടിക്ക് ചുട്ടിക്കു കിടക്കുന്നു. മറ്റു പ്രമുഖരെ ആരെയും കാണാൻ ഇല്ല. അന്വേഷിച്ചപ്പോൾ ആണ് അറിയുന്നത്.(ഈ സ്ഥലം വേമ്ബനാട്ടു കായലിനോട് ചേർന്ന് രണ്ടു കിലോമീടർ അകലെയാണ്)കായലിനക്കരെ മറ്റൊരു കളി കഴിഞ്ഞു വള്ളത്തിൽ (തോണിയിൽ) ചുട്ടി യും തേപ്പും ഒന്നും കളയാതെയാണ് വേഷക്കാർ എത്തുക.കൂടെ മറ്റു കലാകാരന്മാരും.രാത്രി വളരെ വൈകി .ആരും എത്തിയില്ല .പ്രേക്ഷകർ ബഹളമായി .താല്ക്കാലിക ആശ്വാസമായി ആരുടെയോ ഒരു പൂതനാ മോക്ഷം .അതുകഴിഞ്ഞു .ആരും എത്തിയില്ല .ബഹളം കൂട്ടിയവരും ഉറക്ക ക്ഷീണത്തിൽ തളര്ന്നു . ചുരുക്കത്തിൽ പറഞ്ഞാൽ കളി നടന്നില്ല രാവിലെ ഒരു ബസ് കിട്ടും .ഒന്നൊന്നര കിലോമീറ്റർ .നടന്നാൽ .എല്ലാവരും അവിടെ എത്തിബസ്സിൽ കയറി .കളി കാണാൻ വന്നവരുടെ തിരക്കാണ് ബസ്സിലെ തിരക്കിനിടയിൽ ചില വിചിത്ര മനുഷ്യർ .മനയോലയും കരിയും ഒക്കെ അവിടവിടെ പടര്ന്ന മുഖവുമായി .കളിക്ക് വരേണ്ടിയിരുന്ന കളിക്കാരാണ് .സംഭവം ഇപ്രകാരം .ആദ്യ കളി കഴിയാൻ വളരെ വൈകി .അതുകഴിഞ്ഞ് വള്ളത്തിൽ ഇക്കരെ എത്തിയപ്പോൾ സമയം രണ്ടു മണി കഴിഞ്ഞു. കളിയുടെ ചുമതലക്കാരൻ വിവശനായി ഇടയ്ക്കിടയ്ക്ക് കായൽ തീരത്ത് പോയി നോക്കിയിരുന്നു. ഇവർ എത്തിയപ്പോൾ അദീഹം അറിയിച്ചു .കളിസ്ഥലത്തേക്ക് ചെന്നാൽ ദേഹോപദ്രവം ഉറപ്പ് .അതുകൊണ്ട് ആ കായൽ തീരത്ത് ഇരുട്ടിൽ രാത്രി കഴിച്ചുകൂട്ടി .അവിടെ ഇരുന്നു തന്നെ മുഖം തുടച്ചു .ഇരുട്ടത്ത് ആയതിനാൽ മുഖം തുടച്ചത് നേരെയായില്ല അല്പം വികൃതമാവുകയും ചെയ്തു.
No comments:
Post a Comment